Ticker

6/recent/ticker-posts

വെങ്ങളം റെയിൽവേ ലൈനിൽ ഗർത്തം . ഡി വൈ എഫ് ഐ പ്രവർത്തകർ ഇടപെട്ടു ദുരന്തം ഒഴിവായി

വെങ്ങളം റെയിൽവേ ലൈനിൽ ഗർത്തം വെങ്ങളം കൃഷ്‌ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്‌ന്ന് ഗർത്തമുണ്ടായത്. രാത്രിയായിരുന്നു പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ട്രയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിന്റെ വലുപ്പം കൂടുന്നത്  കണ്ടതോടെ  ഉടൻ റയിൽവെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തി. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ. അജ്നഫ്, മേഖല പ്രസിഡൻ്റ് അഖിൽ ഷാജ്, ട്രഷറർ അനൂപ്, ഫസിൻ നസീർ എന്നിവരാണ് റെയിൽവേയെ വിവരം അറിയിച്ചത്.

Post a Comment

0 Comments