Ticker

6/recent/ticker-posts

ഇടത് വലത് പാർട്ടികൾ താഴെ അങ്ങാടിയോട് കാട്ടുന്ന വിവേചനം ജനം തിരിച്ചറിയുക : എസ് ഡി പി ഐ



വടകര : താഴെഅങ്ങാടിയോടുള്ള ഇടത് വലത് പാർട്ടികൾക്കുള്ള വിവേചനപരമായ സമീപനംജനം തിരിച്ചറിയുക.
വർഷങ്ങളായി എസ് ഡി പി ഐ ആവശ്യപെടുന്ന ഒന്നാണ് താഴെ അങ്ങാടിയിൽ കൂടുതൽ വാർഡുകൾ അനുവദിക്കുക എന്നത്.
ജനസംഖ്യാഅനുപാതം നോക്കിയാൽ വോട്ടർ പട്ടികയിൽ രണ്ടായിരത്തിന് മുകളിൽ വോട്ടാണ് അങ്ങാടിയിലുള്ളത് പുറത്തുള്ള വാർഡിൽ എഴുന്നൂറ് മുതൽ ആയിരത്തി ഒരുനൂറ് വോട്ട് മാത്രമാണുള്ളത് ഇത്‌ ജനങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ കിട്ടുന്നതിൽ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു സമയത്ത് 49 വാർഡ് ഉണ്ടായിരുന്ന മുൻസിപ്പാലിറ്റി 47 വാർഡായി കുറച്ചതിന് പ്രധാന കാരണം പ്രതിപക്ഷമായ ലീഗായിരുന്നു.
വാർഡ് കൂടുന്നതിൽ മുസ്ലിം ലീഗ് എന്നും എതിരാണതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ ഒരു പുതിയ വാർഡ് വന്നപ്പോൾ അതിനെതിരെ ഹൈക്കോടതിയിൽ പരാതി കൊടുത്തിരിക്കുന്നത്,
 താഴെ അങ്ങാടിയിലെ ജനങ്ങളോടുള്ള ലീഗ് ചെയ്യുന്നത് വികസന വിരുദ്ധതയാണ്. നാളിത് വരെ താഴെ അങ്ങാടിയിൽ വാർഡ് വർദ്ധനവ് ഉണ്ടാവാൻ വേണ്ടി സംസ്ഥാനം യു ഡി എഫ് ഭരിച്ചിട്ടും ഒരു ഇടപെടലും നടത്താൻ തയ്യാറാവാത്ത മുസ്ലിം ലീഗ് ഇപ്പോൾ താഴെ അങ്ങാടിയിൽ വാർഡ് കൂടിയപ്പോൾ ഹൈക്കോടതിയിൽ പോയത് എന്തിനാണന്ന് ജനങ്ങൾക്ക് മുന്നിൽ മറുപടി പറയണം..
ജനസംഖ്യാകണക്ക് പ്രകാരം ഇനിയും നാല് വാർഡുകൾ താഴെ അങ്ങാടിയിൽ വർദ്ധനവ് ഉണ്ടാവേണ്ടതുണ്ടന്ന് എസ് ഡി പി ഐ മുൻസിപ്പൽ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
സമദ് മാക്കൂൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി നാസർ എ പി ഉദ്ഘാടനം നിർവഹിച്ചു. കെ വി പി ഷാജഹാൻ, നിസാം പുത്തൂർ, അഷ്‌കർ എം വി എന്നിവർ സംസാരിച്ചു.സവാദ് വടകര, ഷാജഹാൻ പി വി, മുസ്തഫ അറക്കിലാട്, സാജിദ് കെ വി പി, നൗഫൽ സി വി, സാദിഖ് മുക്കോലഭാഗം, റഹീം സി വി, സലീം സി വി,ഹാഷിദ് ഖാലിദ്, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments