Ticker

6/recent/ticker-posts

പയ്യോളിനഗരസഭ ഹോമിയോഡിസ്പെൻസറിയുടെ പുതിയ കെട്ടിട ഉദ്ഘാടനസ്ഥലത്തേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിൽ ഉന്തും തള്ളും

പയ്യോളി : ഹോമിയോ ഡിസ്പെൻസറിക്ക് മുമ്പ് ഉണ്ടായിരുന്ന പേര് നൽകണം എന്ന ആവശ്യം ഉയർത്തി ; ഉദ്ഘാടന സ്ഥലത്തേക്ക് എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി
പയ്യോളിനഗരസഭ ഹോമിയോഡിസ്പെൻസറിയുടെ പുതിയ കെട്ടിടോദ്ഘാടന സ്ഥലത്തേക്ക് എൽഡിഎഫ്  നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.  പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ജനതാദൾ നേതാവു മായിരുന്ന എം ടി ബാലൻ മാസ്റ്ററുടെ നാമ ധേയത്തിൽ പഴയപഞ്ചായത്ത് ഓഫീസിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോമിയോ ഡിസ്പെൻസറി ദേശീയ പാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചുമാറ്റപ്പെ ടുകയും പഴയ സ്ഥലത്തു തന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഡിസ്പെൻസറി പുതിയ കെട്ടിട ത്തിലേക്ക് മാറുമ്പോൾ ബാലൻ മാസ്റ്ററുടെ പേര് നീക്കം ചെയ്യാൻ യുഡിഎഫ് കഴിഞ്ഞ ദിവസംചേർന്നകൗൺസിൽയോഗത്തിൽതീരുമാനിക്കുകയായിരുന്നു.തീരുമാനത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു. ബുധനാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന ഡിസ്പെൻസറിയുടെ ഉദ്ഘാടന പരിപാടി ബഹിഷ്ക്കരിക്കാനും എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് ഉദ്ഘാടനസ്ഥലത്തേക്ക് എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്നടത്തിയത്. എ കെ ജി മന്ദിരത്തിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ഡിസ്പെൻസറിയുടെ ഗേറ്റിൽ വച്ച് സ്ഥലത്ത് ക്യാമ്പ് ചെയ്ത വൻപൊലീസ് സന്നാഹം തടഞ്ഞു. എൽഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തുംതള്ളും നടന്നു. മാർച്ച് സിപിഐ എം മുതിർന്ന നേതാവും കൗൺ സിലറുമായ ടി ചന്തു ഉദ്ഘാടനം ചെയ്തു. ആർജെഡി നേതാവ് കെ വി ചന്ദ്രൻ അധ്യ ക്ഷനായി.കെ ശശിധരൻ,രാജൻകൊളാവി പ്പാലം, കെ കെ കണ്ണൻ, എ വി ബാലകൃഷ്ണൻ, ചെറിയാവി സുരേഷ് ബാബു, പി ടി രാഘവൻ, പി വി മനോജ്, എൻ സി മുസ്തഫ എന്നിവർ സംസാരിച്ചു. ടി അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments