Ticker

6/recent/ticker-posts

മേപ്പയ്യൂർ കോ-ഓപ്പറേറ്റിവ് അർബൻ സൊസൈറ്റിയിൽ ഒഴിവ് വന്ന തസ്തികയിലേക്കുള്ള പരീക്ഷനടത്തിപ്പിൽ അപാകത പരീക്ഷ മാറ്റി




മേപ്പയ്യൂർ: മേപ്പയ്യൂർ കോ-ഓപ്പറേറ്റിവ് അർബൻ സൊസൈറ്റിയിലേക്കുള്ള അറ്റണ്ടർ തസ്തികയിലേക്കുള്ള പരീക്ഷയാണ് തടസ്സപ്പെട്ടത്. പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് കണ്ടതിനെ തുടർന്ന് പരീക്ഷ എഴുതുവാൻ വന്ന ഉദ്യോഗാർത്ഥികൾ പ്രതിഷേധച്ചു .
 ഇതേതുടർന്ന് പരീക്ഷ തടസ്സപ്പെട്ടു പരീക്ഷയുടെ ചോദ്യപേപ്പറിലോ ഉത്തരകടലാസിലോ യാതൊരുവിധ ജാഗ്രതയും ഇല്ലാതെയാണ് നൽകിയതെന്നാണ് പരീക്ഷ എഴുതാൻ എത്തിയവരുടെ പ്രധാന ആരോപണം. പരീക്ഷ നടത്തിയത് പുറത്തുള്ള ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് പരീക്ഷ ആരംഭിച്ചത് എന്നാൽ തുടങ്ങുന്ന സമയം തന്നെ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ പരീക്ഷ തടസ്സപ്പെടുകയായിരുന്നു എട്ടുപേരായിരുന്നു  പരീക്ഷ എഴുതാൻ എത്തിയത്.
 കോൺഗ്രസിന്റെ കീഴിലുള്ള ഭരണസമിതിയാണ് നിലവിലുള്ളത് . പാർട്ടിക്കകത്തെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ്  നിയമനവുമായി ബന്ധപ്പെട്ട അപാകതകൾക്ക് ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്   

Post a Comment

0 Comments