Ticker

6/recent/ticker-posts

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്


തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്‌കെ (IFFK) ചലച്ചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെ ഒരു ചലച്ചിത്ര പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രമുഖ സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐഎഫ്എഫ്‌കെ നടക്കുന്ന സമയത്ത് തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് സംവിധായകൻ തന്നോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.
സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്കായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു. തുടർന്ന്, തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പരിശോധിച്ചു. പരാതിക്കാരി സംഭവസമയം സംവിധായകന്റെ മുറിയിൽ പോയിരുന്നുവെന്ന കാര്യങ്ങൾ ദൃശ്യങ്ങളിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

0 Comments