Ticker

6/recent/ticker-posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

.

തിക്കോടി :തീരദേശ പോലീസ് വടകരയുടെയും വന്മുകം കോടിക്കൽ എ.എം.യു.പി. സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വരുദ്ധ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വടകര തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് സലീം പരിപാടി ഉൽഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലാസിന് കൊയിലാണ്ടി ട്രാഫിക് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേതൃത്വം നൽകുകയും പ്രതിജ്ഞാവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. തീരദേശ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ റിയാസ് അഹമ്മദ് ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.ഹാഷിം മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് നസിൽ മുഹമ്മദ് സ്വാഗതവും ഷമീദ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments