Ticker

6/recent/ticker-posts

ഗുജറാത്ത് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഒരേ ഒരാൾ

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ അത്ഭുതകരമായി ഒരാൾ രക്ഷപ്പെട്ടു. രമേഷ് വിശ്വാഷ് കുമാർ എന്ന യാത്രക്കാരനാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടത്. 11 A സീറ്റിൽ ആയിരുന്നു ഇയാൾ ഉണ്ടായിരുന്നത്
 എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് അറിയുന്നത്.

825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് വീണത്.
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായാണ് ആദ്യം സ്ഥിരീകരിച്ചിരുന്നത്.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.

Post a Comment

0 Comments