Ticker

6/recent/ticker-posts

പുതുപ്പണം വെളുത്ത മലയിൽ സംഘർഷം മൂന്നു സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു

വടകര: പുതുപ്പണം വെളുത്ത മലയിൽ  സംഘർഷം മൂന്നു സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎംപുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെ.എം.ഹരിദാസൻ, സിപിഎം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, കല്ലായിന്റവിട ബിബേഷ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിലും ഹരിദാസനെയും ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.
വായനശാലയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വായനശാലയുടെ ഷെൽട്ടർ പൊളിക്കുന്നത് തടഞ്ഞപ്പോൾ കോൺഗ്രസ്, ബിജെപി പ്രവർത്തകരായ ഒരു സംഘമാളുകൾ അക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഹർത്താലിന് ആഹ്വാനം
ചെയ്തു.  . വെളുത്തമലയിൽ രാവിലെ സിപിഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. സ്ഥലത്ത് പോലീസ് നിരീക്ഷണം ഏർപ്പെടുത്തി.  

Post a Comment

0 Comments