Ticker

6/recent/ticker-posts

കൊളാവിപ്പാലം മിനി ഗോവ റോഡിന് സമീപം ചാരായം വാറ്റിയതിന് യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡൻ്റും മറ്റൊരാളും പിടിയിൽ


പയ്യോളി : കൊളാവിപ്പാലം മിനി ഗോവ റോഡിന് സമീപം  ഓട് മേഞ്ഞ ഷെഡ്ഡിന്റെ പിൻഭാഗം ചാരായം വാറ്റിയതിന് രണ്ട് പേർ പിടിയിൽ 

  
യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡൻ്റ് ഇരിങ്ങൽ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാൽ  ഇരിങ്ങൽ മുനമ്പത്ത് താഴെ വീട്ടിൽ അഭിലാഷ്എന്നിവരാണ് കൊയിലാണ്ടി എക്സൈസ് സംഘത്തിൻറെ പിടിയിലായത്
 3.5ലിറ്റർ ചാരായവും50ലിറ്റർ വാഷും 30ലിറ്റർ സ്പെൻഡ് വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
 കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആയ പ്രവീൺ ഐസക്കും  ബാബു പി സി Aei ഗ്രേഡ്, അമ്മദ് കെ സി aei grade, വിവേക് സി ഈ ഒ, ഷംസുദ്ദീൻ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരാണ് പിടികൂടിയത്.
 ജൂൺ  3 ന് രാത്രി  കൊയിലാണ്ടി പൂക്കാട്  വെച്ച്   ഹോണ്ട സിറ്റി കാറിൽ 52.242 ഗ്രാം മെത്താംഫിറ്റാമിൻ കൈവശം വെച്ച് കടത്തിക്കൊണ്ടു വന്ന സംഭവത്തിൽ 3 പേർ പിടിയിലായിരുന്നു .
ലഹരി സംഘങ്ങൾക്കെതിരെ  നിരീക്ഷണവും പരിശോധനയും  എക്സൈസ് വിഭാഗം  ശക്തമാക്കിയിരിക്കുകയാണ്

Post a Comment

0 Comments