Ticker

6/recent/ticker-posts

ഭിന്നശേഷിക്കാരോട് വാക്ക് പാലിച്ച് ചെയർമാൻ : ഒരു ദിനം അകലപ്പുഴയിൽ ബോട്ട് സവാരിയുമായി പയ്യോളി നഗരസഭ

പയ്യോളി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷിക്കാർക്ക് അകലാപുഴയിൽ ഏക ദിന ബോട്ട്സവാരി സംഘടിപ്പിച്ചു. രണ്ട് വർഷം മുമ്പ് നഗരസഭ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവ സമയത്ത് നഗരസഭാ ചെയർമാനോട്‌ ഭിന്നശേഷിക്കാരായ കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം നഗരസഭ ചെയർമാൻ വാക്ക് നൽകിയ വിനോദയാത്ര വാഗ്ദാനമാണ് യാഥാർഥ്യമാക്കിയത്. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ വൈസ് ചെയർപേഴ്സൻ പദ്മശ്രീ പള്ളിവളപ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മഹിജ എടോളി, പി എം ഹരിദാസൻ, 
കൗൺസിലർമാരായ എ പി റസാക്ക്, ഷഹനാസ് സി കെ, അൻസില ഷംസു, മനോജ്‌കുമാർ ചാത്തങ്ങാടി, റസിയ ഫൈസൽ, സുജല ചെത്തിൽ, വിലാസിനി നാരങ്ങോളി, അനിത കെ, ഷൈമ മനന്തല, ആതിര എൻ പി, സിജിന മോഹനൻ, രേവതി തുളസിദാസ് എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജല ഉൾപ്പടെ അങ്കണവാടി ടീച്ചർമാർ ഉൾപ്പടെ നൂറോളം ഭിന്ന ശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ഉൾപ്പടെയുള്ളവരും പങ്കെടുത്തു. പാട്ടും നൃത്ത ചുവടുകളുമായി ആഘോഷിച്ച ഭിന്നശേഷിക്കാർക്കൊപ്പം ചെയർമാനും കൗൺസിലർമാരും ചുവട് വെച്ചത് ശ്രദ്ധേയമായി.

Post a Comment

0 Comments