Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ ജോബ്സ്റ്റേഷൻ ആരംഭിച്ചു



പയ്യോളി : വിജ്ഞാന കേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായുള്ള ജോബ്സ്റ്റേഷന്റെ പ്രവർത്തനം പയ്യോളി നഗരസഭയിൽ ആരംഭിച്ചു. ജോബ്സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ നിർവഹിച്ചു.നഗരസഭ സൂപ്രണ്ട് കെ ടി രാകേഷ്, കുടുംബശ്രീ സിഡിഎസ് റമീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് സർക്കാരിന്റെ വിജ്ഞാനകേരളം കാമ്പയിനിന്റെ
ഭാഗമായി രജിസ്റ്റർ ചെയ്യുവാനും അനുബന്ധപ്രവർത്തനങ്ങൾക്കും സഹായം നൽകുവാനും ആണ് നഗരസഭയിൽ ഈ സേവനം തുടങ്ങിയിരിക്കുന്നത്.

Post a Comment

0 Comments