Ticker

6/recent/ticker-posts

വെള്ളയിൽ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: വെള്ളയിൽ ഹാർബറിനടുത്ത് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളിയായ ഗാന്ധി റോഡ് സ്വദേശി ഹംസക്കോയ (65) മരിച്ചു.
അപ്രതീക്ഷിതമായി വന്ന കടൽക്ഷോഭത്തിൽ തിരമാലയിൽപ്പെട്ട് തോണി മറിയുകയായിരുന്നു. ഹാർബറിന് സമീപത്തായി കടലിലായിരുന്നു സംഭവം. മൂന്നുപേരായിരുന്നു അപകട സമയത്ത് തോണിയിലുണ്ടായിരുന്നത്. മറ്റൊരു വലിയ വഞ്ചിയിലെ തൊഴിലാളികൾ ഉടൻ തന്നെ മൂന്നുപേരെയും കടലിൽ നിന്നും എടുത്തെങ്കിലും ഹംസക്കോയയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments