Ticker

6/recent/ticker-posts

നന്തിയിൽ നിർമാണം നടക്കുന്ന ദേശീയപാതയിലൂടെപോയ സ്വകാര്യബസ് മണ്ണിൽ താഴ്ന്നു.

നന്തിബസാർ : നിർമാണം നടക്കുന്ന ദേശീയപാതയിൽ സ്വകാര്യ ബസ്  മണ്ണിൽ താഴ്ന്നു. ഇന്ന്  വൈകിട്ട് 4 30 നാണ് സംഭവം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സാണ്  സർവീസ് റോഡിലൂടെ പോകുന്നതിനു പകരം നന്തിയിൽ നിർമ്മാണം നടക്കുന്ന ദേശീയപാതയിലൂടെ എളുപ്പത്തിൽപോകാൻശ്രമം നടത്തിയത്. ടാറിങ്ങ് കഴിഞ്ഞ് ബാക്കിയുള്ള മണ്ണിട്ട ഭാഗത്ത് കൂടി റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെയാണ് മണ്ണിൽ താഴ്ന്നത്.  ബസ് ജീവനക്കാരുടെ അലക്ഷ്യമായ ഒട്ടം കാരണം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ വഴിയിൽ കുടുങ്ങി പ്രയാസപ്പെട്ടു

Post a Comment

0 Comments