Ticker

6/recent/ticker-posts

യുഡിഎഫ് കരിദിനാചരണം



കൂരാച്ചുണ്ട് : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ കരിദിനാചരണത്തിന്റെ ഭാഗമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ കരിങ്കൊടി പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ അഗസ്റ്റിൻ കാരക്കട അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് ഉദ്ഘാടനം ചെയ്തു. ജോസ് വെളിയത്ത്, വി.എസ്.ഹമീദ്, ജയിംസ് കൂരാപ്പിള്ളി,
സലാം തെരുവത്ത്, ഒ.കെ.അഷ്‌റഫ്‌, ഷാജു കാരക്കട, ജെറിൻ കുര്യാക്കോസ്, സണ്ണി പാരഡൈസ്, സ്വപ്‍നകുമാർ അമ്പായതൊടി, നിസാം കക്കയം എന്നിവർ സംസാരിച്ചു

Post a Comment

0 Comments