Ticker

6/recent/ticker-posts

യുഡിഎഫ് കരിദിനം ആചരിച്ചു.

 

പയ്യോളി :ഇടത് പക്ഷ സർക്കാറിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച്, സംസ്ഥാന വ്യാപകമായി UDF നടത്തുന്ന കരിദിനം
പയ്യോളിയിലും സംഘടിപ്പിച്ചു.
പയ്യോളി മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കരിങ്കൊടി പ്രകടനത്തിനു ശേഷം യു.ഡി.എഫ് ചെയർമാൻ പി.കുഞ്ഞാമുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി.വിനോദൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ,മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ബഷീർ മേലടി ,പി.ബാലകൃഷ്ണൻ ,ഇ.ടി.പത്മനാഭൻ ,മുജേഷ് ശാസ്ത്രി ,പി വി.അഹമ്മദ് ,
കെ .ടി.സിന്ധു എന്നിവർ പ്രസംഗിച്ചു.
യു.ഡി.എഫ് കൺവീനർ പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും മിസിരി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments