Ticker

6/recent/ticker-posts

നൊച്ചാട്അരിക്കുളംപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുതുകുന്ന് മലയിൽ വഗാഡ് കമ്പനി നടത്തുന്ന ഖനനം മൂലം സ്ഥിതി ആശങ്കാജനകം'പരിഹാരം വേണം കോൺഗ്രസ്


പേരാമ്പ്ര.നൊച്ചാട്അരിക്കുളംപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുതുകുന്ന് മലയിൽ വഗാഡ് കമ്പനി നടത്തുന്ന ഖനനം മൂലം സ്ഥിതി ആശങ്കാജനകമാണെന്നും കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ വ്യാപകമായ മണ്ണോലിപ്പു മൂലം സമീപപ്രദേശത്തെ വീടുകളിലേക്ക് മണ്ണും പാറക്കല്ലുകളും പതിക്കാൻ സാധ്യതയുണ്ട്. പാറക്കല്ലുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ വൻ അപകടത്തിന് സാധ്യതയുണ്ട്, ഒരു മീറ്റർ ആഴത്തിൽ മണ്ണെടുക്കാൻ മാത്രമാണ് സർവ്വകക്ഷി യോഗത്തിൽ എം എൽ എയുടെയും, പഞ്ചായത്ത് പ്രസിഡൻ്റ്മാരുടെയും നിർദ്ദേശപ്രകാരം തീരുമാനിച്ചത്, എന്നാൽ ഇതിന് വിരുദ്ധമായാണ് സി മുഹമ്മദ് ചെയർമാനായ നിർമ്മൽ കമ്പനി ആറ് മീറ്ററോളം താഴ്ചയിൽ ആണ് മണ്ണ് എടുത്തു കൊണ്ടിരിക്കുന്നത് എം എൽ എ യും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ഭീതി അകറ്റി മണ്ണ് ഖനനം പൂർണ്ണമായി നിർത്തിവെക്കണമെന്നും അടിയന്തരമായി എം എൽ എയുടെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കണമെന്നും നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് വിവിദിനേശൻ അധ്യക്ഷനായി.  പി.എം പ്രകാശൻ, സി.കെ അജീഷ്, കെ.വിസി ബാലരാമൻ, വിഡി.ദിനുജ്, സുകുമാരൻ പ്രസംഗിച്ചു.

Post a Comment

0 Comments