Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവ് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.


ചെങ്ങോട്ടുകാവ് : മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.
 ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണു റോഡ് ബ്ലോക്ക് ആയിരുന്നു.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Gr:ASTO മജീദ് FRO മാരായ ഹേമന്ത്, ജിനീഷ് കുമാർ, അനൂപ് എൻ പി,രജിലേഷ് സി എം,ഹോംഗാർഡ് ബാലൻ ടി പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments