Ticker

6/recent/ticker-posts

റോഡിലെ വെള്ളക്കെട്ടും കുഴികൾ രൂപപ്പെട്ടതും കാരണം ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു

പയ്യോളി മഴ ശക്തമായതോടെ റോഡിലെ വെള്ളക്കെട്ടും കുഴികൾ രൂപപ്പെട്ടതും കാരണം ദേശീയപാതയിലെ വാഹന ഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു. മുരാട് പാലത്തിനും
 നന്തിക്കുമിടയിൽ തിക്കോടി,തിക്കോടി പഞ്ചായത്ത് പെരുമാൾപുരം , അയനിക്കാട് ഓയിൽ മില്ല് തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ആണ് കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സം നേരിടുന്നതും പതിവാക്കുന്നത്.വടകര ഭാഗത്തുനിന്നും പയ്യോളി ഭാഗത്തേക്ക് വരുമ്പോൾ  ഇരുപത്തിനാലാം മൈൽസിൽ സർവീസ് റോഡിലെ വെള്ളക്കെട്ട് കാരണം നിർമ്മാണം നടക്കുന്ന ദേശീയപാതയിലൂടെ പയ്യോളി ഭാഗത്തേക്ക് ഗതാഗതം വഴിതിരിച്ചുവിട്ടു ഇന്ന് രാവിലെ പെരുമാൾ പുരത്ത് ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു കൂടാതെ ബസ് റോഡ് മാറി കയറിയതിനെ തുടർന്നും ഗതാഗത തടസ്സം നേരിട്ടു.മഴ ശക്തമാകുന്നതോടെ നന്തി - മൂരാട് പാലത്തിനിടയിലെ ഗതാഗത സംവിധാനങ്ങൾ പലപ്പോഴും നിലക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി ചെറിയ പുരോഗതിയുണ്ടായങ്കിലും കഴിഞ്ഞ വർഷത്തിൽ നിന്ന് പുതിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

Post a Comment

0 Comments