Ticker

6/recent/ticker-posts

ദേശീയപാതയുടെ ആശാസ്ത്രീയ നിർമ്മാണം - പ്രദേശവാസികൾ പ്രക്ഷോഭത്തിൽ


പൊയിൽക്കാവ്: ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊയിൽക്കാവിൽ യു.ഡി.എഫ് നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു.  അടിപ്പാതയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ട് ഒരു മാസമായി. ആശാസ്ത്രീയമായ നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡും തകർന്നിരിക്കുകയാണ്.ഈ വിഷയം പലതവണ  ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണ സമിതിയുടേയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും യാതൊരു വിധ ഇടപെടലുകളും ഉണ്ടാവാത്ത  സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. പരിഹാരം കാണാത്തപക്ഷം സമരപരിപാടികളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് വെള്ളം നീക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനും വാഗാഡ് കരാർ കമ്പനി നിർബന്ധിതരായി. കെ.പി.സി.സി. മെമ്പർ സി.വി. ബാലകൃഷ്ണൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് മുരളീധരൻ തോറോത്ത് ആധ്യക്ഷ്യം വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബി.പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം സാദിഖ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments