Ticker

6/recent/ticker-posts

പന മുറിക്കുന്നതിനിടയിൽ ദേഹത്ത് മുറിഞ്ഞ് വീണ് കുറുവങ്ങാട് സ്വദേശി മരണപ്പെട്ടു

കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് മുറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലൻ (68) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. സ്വന്തം വീട്ടിലെ പന മുറിക്കുന്നതിനിടെ  ദേഹത്ത് പതിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്   കൊയിലാണ്ടിയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വികെ ബിജുവിന്റെ നേതൃത്തത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




 

Post a Comment

0 Comments