Ticker

6/recent/ticker-posts

മൂടാടിയിലെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ ഓർമയാവുകയാണ് (വീഡിയോ)

കൊയിലാണ്ടി മൂടാടിയിലെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ ഓർമയാവുകയാണ് 
തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ 
വിശദീകരിക്കുന്നത്.

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ ആണ് അടച്ചുപൂട്ടുന്നത്. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്
നിലവിൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ട്രെയിനുകൾ നിർത്താതെ വരുന്നതോടെ ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയിൽവെ മാറ്റി നിയമിക്കും. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.

Post a Comment

0 Comments