റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് കപ്പലുകള്‍ മുങ്ങി 400 ൽപരം അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചതായി ഐക്യരാഷ്ട്രസഭ. മ്യാന്‍മര്‍ തീരത്ത് നടന്ന വ്യത്യസ്ത കപ്പല്‍ അപകടങ്ങളിലാണ് 427 റോഹിങ്ക്യകള്‍ മരണപ്പെട്ടത്. മെയ് ഒന്‍പതിനും പത്തിനും നടന്ന അപകടങ്ങളിലാണ് റോഹിങ്ക്യകള്‍ മരണപ്പെട്ടതെന്ന് യുഎന്‍ അറിയിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെട്ട് കടലില്‍ നടന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കായുളള ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.