Ticker

6/recent/ticker-posts

കാർ ടിപ്പറിൻ്റെ പിറകിൽ ഇടിച്ച് അപകടം.

തൃശ്ശൂർ :പട്ടിക്കാട് മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത വഴുക്കുംപാറയിൽ ലോറിയിൽനിന്ന് കരിങ്കല്ല് റോഡിലേക്ക് തെറിച്ചുവീണു.  പിറകിൽ ഉണ്ടായിരുന്ന ടിപ്പർ വെട്ടിച്ചപ്പോൾ അതിന്പിറകിൽ വന്ന കാർ ടിപ്പറിൻ്റെ പിറകിൽ ഇടിച്ച് അപകടം.

അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പാലക്കാട്ടുനിന്ന് കോട്ടയത്തേക്ക് പോയിരുന്ന കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒന്നരവയസ്സുള്ള കുട്ടിയുൾപ്പെടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Post a Comment

0 Comments