Ticker

6/recent/ticker-posts

അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം

 


കൊച്ചി: അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിർദ്ദേശംമുന്നോട്ടുവെച്ച് കോൺഗ്രസ് നേതൃത്വം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർദ്ദേശം. അൻവർ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.അൻവറിൻ്റെ കാര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അൻവറിൻ്റെ തൃണമൂൽ കോൺഗ്രസിന് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം അൻവർ തള്ളുകയായിരുന്നു. യുഡിഎഫിനൊപ്പം ഇല്ലെന്നും യുഡിഎഫ് നേതാക്കൾ ഇനി ബന്ധപ്പെടേണ്ടെന്നും അൻവർ വ്യക്തമാക്കി കഴിഞ്ഞു.

Post a Comment

0 Comments