Ticker

6/recent/ticker-posts

വടകര ദേശീയപാതയിലെ കുഴിയിൽ വീണ് ഓട്ടോ മറിഞ്ഞ് അപകടം:ഡ്രൈവർ മരണപ്പെട്ടു

വടകര: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ  .ദേശീയപാതയുടെ സർവീസ് റോഡിലെ കുഴിയിൽ വീണ്  ഓട്ടോ മറിഞ്ഞ് ഡ്രൈവർ
മരിച്ചു. 
മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സികെ ഹൗസിൽ റഫീഖ് (49) ആണ് മരണപെട്ടത് ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. സർവീസ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിനടിയിൽപെട്ട റഫീഖിനെ ഉടൻ മാഹി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാഹിപ്പാലം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. പിതാവ്: പരേതനായ അഹമ്മദ്. ഉമ്മ: പാത്തുട്ടി. ഭാര്യ: സബീന. മക്കൾ: ഷാഹിദ്, അഫ്രീദ്, നേഹ. സഹോദരങ്ങൾ: നസീർ, ജുനൈസ്, ജസീല, സലീല.

Post a Comment

0 Comments