Ticker

6/recent/ticker-posts

പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ജീപ്പ് അഗ്നിക്കിരയായി (വീഡിയോ)


പയ്യോളി: ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ജീപ്പ് അഗ്നിക്കിരയായി.  .ഇന്ന് രാവിലെ 10.15 ഓടെ ദേശീയ പാതയിൽ അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപമാണ് സംഭവം .

കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ദേശീയ പാത സർവീസ് റോഡിലാണ് സംഭവം. തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്നും ഫയർ എക്‌സ്‌ടിംഗ്യൂഷർ എത്തിച്ചാണ് ഒരു പരിധി വരെ തീ നിയന്ത്രിക്കാനുള്ള ശ്രമം നടത്തി വിവരം അറിയിച്ചതിനേ തുടർന്ന് വടകരയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു
 അസി. സ്റ്റേഷൻ ഓഫീസർ പി. വിജിത്ത്കുമാർ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ അനിഷ്.ഒ ഫയർ ഓഫീസർമാരായ എ.ലിജു, സഹീർ പി എം, അമൽ രാജ് . ഒ.കെ., റഷീദ് കെ.പി., സി. ഹരിഹരൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്

Post a Comment

0 Comments