Ticker

6/recent/ticker-posts

യുവാവും 17കാരിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ യുവാവും 17കാരിയും ട്രെയിനു മുന്നിൽ ചാടി മരിച്ചു. കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. ചെറുതന സ്വദേശി ശ്രീജിത്തും പള്ളിപ്പാട് സ്വദേശി ദേവുമാണ് മരിച്ചത്. ശ്രീജിത്തിനൊപ്പം ബൈക്കിലാണ് വിദ്യാർഥിനി എത്തിയതെന്ന് കരുതുന്നു ബൈ ക്ക്  വച്ചതിനുശേഷം ഇരുവരും പാളത്തിനു സമീപം എത്തുകയും കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇത് തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം ഹരിപ്പാട് പിടിച്ചിട്ടു. ചിന്നിച്ചിതറിയ മൃതദേഹ ഭാ​ഗങ്ങൾ ട്രാക്കിൽ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. വിവാഹിതനായ ശ്രീജിത്തിന് രണ്ട് മക്കളുണ്ട്.

Post a Comment

0 Comments