Ticker

6/recent/ticker-posts

നന്തിയിൽ രണ്ടുദിവസമായി ആളുകളെ വട്ടം കറക്കിയ പുലി കാട്ടുപൂച്ച


നന്തിബസാർ : നന്തി വാഴവളപ്പിൽ അമ്പലത്തിന് സമീപത്ത് രണ്ടുദിവസമായി ആളുകളെ വട്ടം കറക്കിയ പുലി കാട്ടുപൂച്ച എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു ഇന്നലെ രാത്രി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കാൽപ്പാടുകൾ പരിശോധിച്ചാണ് പുലിയല്ല കാട്ടുപൂച്ചയാണ് എന്ന് സ്ഥിരീകരിച്ചത്

ഇതോടെ രണ്ടുദിവസമായി പുലിയിറങ്ങി എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കാരണം  ഭീതിയിലായ പ്രദേശത്തുകാർ കാട്ടുപൂച്ച ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ആശ്വാസമായത്. രണ്ടുതവണ പലഭാഗങ്ങളിൽ കണ്ടതായാണ്

പ്രദേശവാസികളിൽ നിന്ന് സോഷ്യൽ മീഡിയ സന്ദേശം പ്രചരിച്ചത് ഇതേ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ രാത്രി വരെ പല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് രാത്രിയോടെ വ്യക്തത വന്നത് 

Post a Comment

0 Comments