Ticker

6/recent/ticker-posts

ഹൃദയം തകർക്കും ചിത്രം കൊച്ചി നാവികസേനേ ഓഫീസറുടേത് . കാശ്മീരിലെത്തിയത് മധുവിധു ആഘോഷത്തിനായി, വിവാഹം കഴിഞ്ഞിട്ട് ആറു ദിവസം മാത്രം


National desk spotkerala news
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയുടെ മുഴുവന്‍ ഭീകരതയും തുറന്ന് കാട്ടുന്നതാണ് ഭര്‍ത്താവിന്റെ ശരീരത്തിന് മുന്നില്‍ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം. സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും ഈ ചിത്രം വൈറലാവുകയാണ്
കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നര്‍വാളിന്റെതായിരുന്നു ആ ചിത്രം. 26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു.

നവവധുവിനൊപ്പം മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്. എന്നാല്‍, അപ്രതീക്ഷിതിമായാണ് അത് അന്ത്യയാത്രയായി പര്യവസാനിച്ചത്. ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നില്‍വെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു
ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളിന്റെയും ഹിമാന്‍ഷിയുടെയും വിവാഹം. സല്‍ക്കാരം 19 നും നടന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്താണ് ഇരുവരും കശ്മീരിലേക്ക് പോയത്. രണ്ട് വര്‍ഷം മുമ്പാണ് വിനയ് നാവികസേനയില്‍ ചേര്‍ന്നത്. കൊച്ചിയിലായിരുന്നു വിനയിന്റെ ആദ്യപോസ്റ്റിങ്.

‘ആറു ദിവസം മുമ്പാണ് അദ്ദേഹം വിവാഹിതനായത്. എല്ലാവരും സന്തോഷത്തിലായിരുന്നു. തീവ്രവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു വിനയ്’.. അയല്‍ക്കാരില്‍ ഒരാളായ നരേഷ് ബന്‍സാല്‍ എഎന്‍ഐയോട് പറഞ്ഞു. ഊര്‍ജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയല്‍ക്കാരും നാട്ടുകാരും സഹപ്രവര്‍ത്തകരും ഓര്‍മിച്ചു.

കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. പുരുഷന്മാരാണ് കൊല്ലപ്പെട്ടവര്‍. പഹല്‍ഗാമില്‍ കുതിരപ്പുറത്ത് കയറിയോ കാല്‍നടയായോ മാത്രം ട്രക്കിങ് നടത്തി എത്താന്‍ സാധിക്കുന്ന മിനി സ്വിറ്റ്സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസാറിന്‍ കുന്നിന്‍മുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.



Post a Comment

0 Comments