Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി


കൊയിലാണ്ടിയിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി
ഇന്ന് രാവിലെ 7:30 ഓടുകൂടിയാണ് സംഭവം കൊയിലാണ്ടി ആനക്കുളം ജംഗ്ഷനിൽ വച്ച് മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് റബ്ബർ പാൽ കയറ്റി വരികയായിരുന്ന ടാങ്കർ ലോറിയുടെ അടിയിൽ നിന്നും പുക ഉയരുന്നത് കണ്ടതിനേ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി പരിശോധിക്കുകയും ടാങ്കറിന്റെ മധ്യഭാഗത്തുള്ള ടയറുകൾ രണ്ടും തമ്മിൽ ഉരസി തീ പിടിക്കുകയായിരുന്നു എന്ന് കണ്ടെത്തി.

 ശേഷം സേനാംഗങ്ങൾ  തീയും പുകയും പൂർണമായും അണച്ചു.
 ഗ്രേഡ് ASTO മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത്‌ ബി, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ എം, അനൂപ് എൻപി,നിതിൻ രാജ് കെ,ഹോംഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments