Ticker

6/recent/ticker-posts

രേഖാചിത്രത്തിനു പുറമെ അക്രമികൾ നാലുപേർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തിറക്കി


ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയവരുടെ രേഖാചിത്രത്തിനു പുറമെ അക്രമികൾ നാലുപേർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു. രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേർ. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. ആറുപേരാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു.

Post a Comment

0 Comments