Ticker

6/recent/ticker-posts

പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് പൊലീസ്. മുതിർന്നവർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് പൊലീസ്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നാണ് വിദ്യാർഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള സംഭാഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണത്തിന് ശേഷമുള്ള പ്രതികളുടെ മാനസികാവസ്ഥയും വിലയിരുത്തേണ്ടതുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. ഇവരുടെ മൊബൈൽ ഫോണുകൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവ പരിശോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ആക്രമണത്തിൽ മുതിർന്നവർക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രധാന പ്രതിയായ വിദ്യാർഥിയുടെ പിതാവിന് ക്വട്ടേഷൻ സംഘങ്ങളുമായും കള്ളക്കടത്ത് ശൃംഖലകളുമായും ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പൊലീസിന്‍റെ ഈ നീക്കം.
അക്രമം നടത്തിയ പ്രതികൾ  പുറത്ത് ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്
 .

Post a Comment

0 Comments