Ticker

6/recent/ticker-posts

പയ്യോളി അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു

പയ്യോളി ആസ്ഥാനമായിപയ്യോളിഅർബ ൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരി ച്ചു. ഞായർ വൈകീട്ട് പയ്യോളിയിൽ വച്ച് ചേർന്നസൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പതംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ടി ചന്തു, പി വി മനോജൻ , കെ രാമചന്ദ്രൻ, കെ ധനഞ്ജയൻ, എം കെ രാജേന്ദ്രൻ, കെ ടി കേളപ്പൻ, വി കെ ബിജു,ടി അരവിന്ദാക്ഷൻ, പി ഷാജി എന്നി വരാണ്ഭരണസമിതി അംഗങ്ങൾ.

ഭാരവാഹികളായി ടി ചന്തു (പ്രസിഡൻ്റ്), പി വി മനോജൻ (വൈസ് പ്രസിഡൻ്റ്), കെ രാമചന്ദ്രൻ (ഓണററിസെ ക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ സഹകരണസംഘം യൂണിറ്റ് ഇൻസ്പെക്ടർ മനോജ് പങ്കെടുത്തു.

സർട്ടിഫിക്കറ്റുംബൈലോയും ഓണററി സെക്രട്ടറിയെ ഏൽപ്പിച്ചു.
പടം: പയ്യോളി അർബൻ കോ ഓപ്റേറ്റീവ് സൊസൈറ്റി രൂപീകരണ യോഗത്തിൽ സർട്ടിഫിക്കറ്റും ബൈലോയും യൂണിറ്റ് സഹകരണ ഇൻസ്പെക്ടർ മനോജ് ഓണററി സെക്രട്ടറി കെ രാമചന്ദ്രനെ ഏൽപ്പിക്കുന്നു.

Post a Comment

0 Comments