Ticker

6/recent/ticker-posts

ദുബായിൽ സ്വീകരണം നൽകി

ദുബൈ :ഹൃസ്വ സന്ദർശനാർഥം ദുബായിൽ എത്തിയ പ്രമുഖ സൈക്കോളജിസ്റ്റും ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് അഡ്‌വാൻസ്ഡ് സ്റ്റഡീസ് (സിറാസ്) ഡയറക്ടറുമായ ഡോ: ഷറഫുദീൻ കടമ്പോട്ടിനും സെക്രടറി ഹമീദിനും ശാന്തി സദനം ദുബായ് ചാപ്റ്റർ ഭാരവാഹികളായ അസീസ് സുൽത്താൻ, നിഷാദ് മൊയ്‌തു, സാജിദ് പുറത്തോട്ട്, ഷംസീർ വി.കെ, മൊയ്തീൻ പട്ടായി എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. 
വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ദുബായ് ചാപ്റ്റർ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ഉൾപ്പെടെ ഏതാനും പൊതു പരിപാടിയിൽ ഡോ: ഷറഫുദ്ദീൻ സംബന്ധിക്കും. ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സമഗ്ര വികസനത്തിനും അനാഥരായ ഭിന്നശേഷിക്കാരുടെ മാതൃകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനും വിദ്യാസദനം എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ആരംഭിക്കുന്ന സ്ഥാപനത്തിൻ്റെ പ്രചാരണാർഥമാണ് ഇവർ ദുബായിൽ എത്തിയത്. ഭിന്നശേഷി മേഖലയിലെ  ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമാണ് സിറാസ് മേപ്പയ്യൂരിൽ വിഭാവനം ചെയ്യുന്നത്. 
ഇവരുമായി ബന്ധപ്പെടേണ്ട നമ്പർ:
+971 55 177 9885 (Dubai)
+91 9072223191

Post a Comment

0 Comments