Ticker

6/recent/ticker-posts

സ്നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ അനുമോദന സദസ്സ് സംഘടിപ്പിച്ചു




തിക്കോടി: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ
ഒപ്റ്റോമെട്രിയിൽ ഡിസ്റ്റിങ്ക്ഷൻ
നേടിയ എൻ.ഫാത്വിമ സനയെ അനുമോദിച്ചു.തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഫാത്വിമ സനക്ക് ഉപഹാരം നൽകി.സ്നേഹതീരം പ്രസിഡണ്ട് ടി.ഖാലിദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ്
ലാബ് അനുവദിച്ച ടെസ്റ്റ് ഡിസ്കൗണ്ട് കാർഡ് വിതരണവും ശ്രീരാം ജ്വല്ലറി സ്പോൺസർ ചെയ്ത ഊന്ന് വടി വിതരണവും പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു.വി.എം ദാമോദരൻ സംസാരിച്ചു.എൻ.ഫാത്വിമ സന അനുമോദനത്തിന് മറുമൊഴി നടത്തി. സ്നേഹതീരം  സെക്രട്ടറി സി.ബാലൻ സ്വാഗതവും പി.ടി കേളപ്പൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments