Ticker

6/recent/ticker-posts

ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചനിലയിൽ


ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചനിലയിൽ. പൂച്ചാക്കല്‍ തൃച്ചാറ്റുകുളം സ്വദേശി ശ്രുതി(31) , അരൂക്കുറ്റി സ്വദേശി ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്.
ആലപ്പുഴ റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം നടന്നത്. ട്രാക്കിന് സമീപത്തുനിന്ന് ഇവര്‍ എത്തിയ ഇരുചക്ര വാഹനം കണ്ടെത്തിയിട്ടുണ്ട്. എഫ്‌സിഐ ഗോഡൗണിന് സമീപം റയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


ആത്മഹത്യ എന്നാണ് പ്രാഥമികമായ വിവരം. മാവേലി എക്സ്പ്രസിലാണ് തട്ടിയത്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.



Post a Comment

0 Comments