Ticker

6/recent/ticker-posts

പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

 താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർത്ഥി, യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. 
ജുവനൈൽ ഹോമിന്റെ മതിൽ ചാടിക്കടന്ന രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്തു നീക്കി പ്രതിഷേധത്തെ തുടർന്ന്  ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്  ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു

രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവിടെയായിരുന്നു പരീക്ഷ എഴുതാൻ ആദ്യം നിശ്ചയിച്ചിരുന്നത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ജില്ല പ്രസിഡൻ്റ് വി.ടി. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അർജുൻ പൂനത്ത്, ജില്ല ജനറൽ സെക്രട്ടറിമാരായ രാഹുൽ ചാലിൽ, മെബിൻ പീറ്റർ, ഫിലിപ്പ് ജോൺ, ശേഷ ഗോപൻ, നൂർ നിഹാദ്, ജോർജ് കെ. ജോസ് എന്നിവരെയാണ് പൊലീസ് കസഡിയിലെടുത്തത്.

Post a Comment

0 Comments