Ticker

6/recent/ticker-posts

ബിജെപി നേതാവ് പി സി ജോര്‍ജ് റിമാൻഡിൽ

മതവിദ്വേഷ പ്രസ്താവനയേതുടർന്ന് ബിജെപി നേതാവ് പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പാലാ സബ് ജയിലിലാണ് പി സി ജോര്‍ജിനെ പാര്‍പ്പിക്കുക. കീഴ്‌ക്കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പി സി ജോര്‍ജ് ഇന്ന് നാടകീയമായി  ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാവുകയായിരുന്നു


തുടര്‍ന്ന് കോടതി ഇയാളെ വൈകീട്ട് ആറുമണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിടുകയുമായിരുന്നു.

പി സി ജോര്‍ജ് നിരന്തരം മതവിദ്വേഷ പ്രസ്താവന നടത്തുന്നയാളാണെന്നു ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ഈരാറ്റുപേട്ട കോടതി പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തിതിരിക്കുന്നത്

Post a Comment

0 Comments