പയ്യോളി :19 വർഷമായി പള്ളിക്കരയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഗലാർഡിയ പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു.
ഉൽഘാടന സമ്മേളനം സ്ഥാപനം സിക്രട്ടറി റിയാസ് വി വി യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ മുൻസിഫ്മജിസ്ട്രേറ്റ് മുഹമ്മദ് ഷഹ്സാദ് ഉൽഘാടനം ചെയ്തു.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് വിദ്യാർത്ഥികൾക്കുളള ഉപഹാര സമർപ്പണം നടത്തി. ടീച്ചേഴ്സ് അക്കാഡമി വി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ടി - ടി ഇസ്മയിൽ നടത്തി. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ദി ബിഷ, പ്രമുഖ വ്യവസായി തെനങ്കാലിൽ ഇസ്മയിൽ,Dr രാജേഷ് കുമാർ ജാ, പ്രിൻസിപ്പൽ ഷംസീന,ബൽക്കീസ് ,RK റഷീദ്, സിറാജ് നടുക്കണ്ടി,സിദ്ദീഖ് KC,ഷുഹൈബ് ദാരിമി, എന്നിവർ സംസാരിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ OKഫൈസൽ സ്വാഗതവും,സ്റ്റാഫ് സിക്രട്രറി രൂപകല നന്ദിയും പറഞ്ഞു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.