Ticker

6/recent/ticker-posts

പ്രിയദർശിനി ചെസ്സ് ടൂർണ്ണമെൻ്റ് നടത്തി.


ഇരിങ്ങൽ :മൂരാട് പ്രിയദർശിനി ആർട്സിന്റെ ആഭിമുഖ്യത്തിൽ 
കേരളത്തിലെ വിവിധ ജില്ലകളിലെ മത്സരാർത്ഥികൾക്കായി ഇരിങ്ങൾ താഴെക്കളരി യു പി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചെസ്സ് ടൂർണ്ണമെന്റ് ടികെ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷേറ ടീച്ചർ ഉദ്ഘാടനം ചെയ്തു.അജിത് പുന്നോളി അദ്യക്ഷം വഹിച്ച ചടങ്ങിൽ ഗിരീഷ് പുതിയെടുത്ത് സ്വാഗതം പറഞ്ഞു. 
ടൂർണ്ണമെന്റിന്റെ സമാപന ചടങ്ങു പയ്യോളി സബ് ഇൻസ്‌പെക്ടർ റഫീഖ് .പി. ഉദ്ഘാടനം ചെയ്തു. .ഓപ്പൺ അൺറേറ്റഡ് വിഭാഗത്തിൽ നടത്തിയ ടൂർണ്ണമെന്റിൽ അക്ഷയ് കെ.രാജ് (വയനാട്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടു,മൂന്നു ,നാല് സ്ഥാനങ്ങൾ അബ്ദുല്ല മാസ്റ്റർ (വേളം),അഭിഷേക്(പേരാമ്പ്ര),സഹം ഹാരിസ് (തൊട്ടിൽപ്പാലം) എന്നിവർ നേടി.ചെസ്സ്ആർബിട്രേറ്ററായ കെ.മോഹനൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.കെ.വി.സതീശൻ സ്വാഗതവും കെ.സുരേഷ്ബാബു അധ്യഷവും വഹിച്ചു.കെ,കെ,ബാബു,ഡോക്ടർ തുളസിലോഹിത് എന്നിവർ ആശംസകൾ അർപ്പിച്ചു.,ദിനേശ് ബാബു നന്ദി പറഞ്ഞു..കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 100 ലധികംപേർ ടൂർണണമെന്റിൽ മാറ്റുരച്ചു.

 

Post a Comment

0 Comments