Ticker

6/recent/ticker-posts

നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ഉയരുന്നത് നിരവധി ചോദ്യങ്ങൾ

തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഇനിയും ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ കൊലപാതകം നടന്നത് നാട് അറിയുന്നത് പോലീസ് വന്നതോടെയാണ് .

പിന്നിൽ നിന്ന് തലക്കടിച്ചാണ് അധിക പേരെയും കൊന്നത് എന്നാണ് പ്രാഥമിക നിഗമനം.രാവിലെ 10 നും വൈകിട്ട് 6നും ഇടയ്ക്കാണ് അഞ്ചുപേരെയും അഫാന്‍ കൊലപ്പെടുത്തിയതെന്നാണ്  പോലീസ് നൽകുന്ന വിവരം കൃത്യം നടത്താൻ പ്രതി സഞ്ചരിച്ചത് മുപ്പതോളം കിലോമീറ്ററാണ്. പേരുമല, ചുള്ളാളം, പാങ്ങോട് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്
അഫാന്റെ പിതാവിന്റെ മാതാവ് സല്‍മാ ബീവി, പ്രതിയുടെ അനുജന്‍ അഹ്‌സാന്‍, കാമുകി ഫര്‍സാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ഉമ്മ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നതായും പോലീസിന് സംശയമുണ്ട്. രാവിലെ മുതൽ തുടങ്ങിയ വൈകിട്ടോടെ അഞ്ചു പേർ കൊല്ലപ്പെടുകയും മാതാവ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തിട്ടും ഒരാൾ പോലും അറിഞ്ഞില്ല സ്റ്റേഷനിൽ എത്തി താൻ ആറുപേരെ കൊന്നു എന്ന് പറഞ്ഞതോടെ കൊല നടത്തിയ വിവിധ സ്ഥലങ്ങളിലേക്ക് പോലീസ് എത്തിയപ്പോഴാണ് പ്രദേശവാസികൾ അറിയുന്നത്.സംഭവത്തിന് പിന്നിൽ ഇനിയും കൂടുതൽ വിവരങ്ങൾ വരാനിരിക്കുകയാണ്

Post a Comment

0 Comments