Ticker

6/recent/ticker-posts

കൂട്ടക്കൊലയിൽ‌ കൊല്ലപ്പെട്ടവർക്ക് നാടിന്‍റെ യാത്രാമൊഴി: പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പോലീസ് പരിശോധിക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ‌ കൊല്ലപ്പെട്ടവർക്ക് നാടിന്‍റെ യാത്രാമൊഴി. ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കരിച്ചു. ലത്തീഫ്, സജിതാബീവി, സൽമാബീവി എന്നിവരുടെ മൃതദേഹം പാങ്ങോട്ടെത്തിച്ചു. പതിമൂന്നുകാരൻ അഫ്സാന്‍റെ മൃതദേഹം പേരുമല സ്കൂളിന് മുന്നിൽ പൊതുദർശനത്തിനുവച്ചു.

അതിക്രൂരമായ കൊലപാതകത്തിനായിരുന്നു തലസ്ഥാനനഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് 23 വയസുമാത്രമുള്ള അഫാന്‍ സ്വന്തം സഹോദരനേയും പെൺസുഹൃത്തിനെയടക്കം കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കൃത്യങ്ങൾക്കു ശേഷം പ്രതി സ്വമേധയ പൊലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങിയതും വിശ്വസിക്കാനാവതെയാണ് പൊലീസുള്ളത്. ഈ കൊലകളെല്ലാം നടത്തിയത് പ്രതി ഒറ്റയ്ക്കാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പ്രാഥമിക അന്വേഷണവും ഇതു ശരി വയ്ക്കുന്നുണ്ട്. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങളുള്ളതിനാൽ ഇത് പൂർണമായും പൊലീസ് വിശ്വസിക്കാനും തയാറായിട്ടില്ല.
കൃത്യം നിർവ്വഹിച്ച് പ്രതി യാതൊരു ഭാവ വത്യാസവുമില്ലാതെ 6 മണിക്കൂർ പിന്നിട്ടതിന് ശേഷം സ്റ്റേഷനിൽ എത്തിയതും പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്.

Post a Comment

0 Comments