Ticker

6/recent/ticker-posts

നാദാപുരത്ത് ലഹരി മരുന്നുമായി യുവാവ് പിടിയിൽ.


നാദാപുരം: കുന്നുമ്മലിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റാമിനുമായി യുവാവ്  പിടിയിൽ. കുന്നുമ്മൽ നെരോത്ത് പി.പി.റംഷീദിനെയാണ് (28) നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണിയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്ത്. പൂവുള്ളതിൽ മുക്ക് കുനിയിൽ സ്കൂ‌ൾ റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.

8.4 ഗ്രാം മെത്താംഫെറ്റാമിൻ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി എക്സൈസ് വിഭാഗം അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.പി.ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, ഷിജിൻ, രജിലേഷ്, വിജേഷ്, അശ്വിൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത, സൂര്യ, ഡ്രൈവർ ബബിൻ എന്നിവരുൾപെട്ട സംഘമാണ് റംഷീദിനെ പിടികൂടിയത്.ലഹരി മരുന്ന് വ്യാപാരം കൂടിയതോടെ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്

Post a Comment

0 Comments