Ticker

6/recent/ticker-posts

തിക്കോടി സ്വദേശിനിയുടെ പേരിൽ വ്യാജ രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ച് 10 ലക്ഷം രൂപയുടെ ലോൺ തട്ടിയ പരാതിയിൽ വിവാദം


തിക്കോടി സ്വദേശി നസീമ എന്ന വ്യക്തിയുടെ പേരിൽ വ്യാജ രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ച് വനിതാ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് 10 ലക്ഷം രൂപ പലിശ രഹിത ലോൺ പാസാക്കിയതായാണ് പരാതി. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഒരു യോഗത്തിൽ പോലും പങ്കെടുക്കാത്ത നസീമയുടെ പേരിലാണ്,കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഉദ്യോഗസ്ഥരും കൂടി ലോൺ പാസാക്കിയെടുത്തതായാണ് പരാതി ഉയരുന്നത്. വിവരാവകാശ രേഖ പ്രകാരം പഞ്ചായത്തിൽ വിവരങ്ങൾ തേടിയപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് ലഭിച്ചെതെന്നും, പിന്നീട് വനിതാ ഡെവലപ്മെന്റ് കോർപ്പറേഷനിൽ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോഴാണ് വ്യാജമായി വായ്പെടുത്ത കാര്യം പരാതിക്കാരി അറിയുന്നതെ
ന്നും അവർ പറയുന്നു.
, കഴിഞ്ഞ പതിമൂന്നാം തീയതി പരാതി കൊടുത്തിട്ടും കേസ് രജിസ്റ്റർ ചെയ്യാം ചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപം ശക്തമാകുന്നു  
ജില്ലാ പഞ്ചായത്ത് മെമ്പർ വിപി ദുൽഖിഫിൽ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കന്മാർ പോലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായതെ
ന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു
 തെറ്റായ വിവരങ്ങൾ നൽകുകയും വ്യാജ ഒപ്പും മറ്റു രേഖകളും ഉപയോഗിച്ച് കുടുംബശ്രീക്ക് ക്രമക്കേട് നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ  വിപി ദുൽഖിഫിൽആവശ്യപ്പെട്ടു .

Post a Comment

0 Comments