Ticker

6/recent/ticker-posts

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജ്സു വർണ്ണ ജൂബിലിആഘോഷം : ചരിത്ര പ്രദർശനം നടത്തി..

             
 


പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജ്സു വർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചരിത്ര വിഭാഗം സംഘടിപ്പിച്ച ചരിത്ര പ്രദർശനം നടത്തി. ചരിത്ര വിദ്യാർത്ഥികൾക്കും , ഗവേഷകർക്കും പുതിയ അറിവുകൾ പരിചയപ്പെടാൻ പ്രദർശനം സഹായിച്ചു. ലണ്ടനിൽ പ്രിന്റ് ചെയ്ത ഗാന്ധി ചിത്രങ്ങൾ, കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ ഇന്ത്യയുടെ 900 രൂപയുടെ നാണയം, പഴയ കാലത്തെ കയ്യാമങ്ങൾ, റഷ്യയിൽ ഉപയോഗിച്ച ഏറ്റവും വലിയ കറൻസി (നോട്ട്), വാൽവ് റേഡിയോ, തിരുവിതാംകൂറിലെ വെളളി നാണയങ്ങൾ,

1835 മുതലുളള ഇന്ത്യൻ നാണയങ്ങൾ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, പഴയകാലത്തെ ആഡംബര ഹുക്കകൾ, വ്യത്യസ്ത അളവു പാത്രങ്ങൾ, പലതരം പെട്ടികൾ, ട്രാൻസിസ്റ്ററുകൾ, റേഡിയോകൾ, നന്നങ്ങാടികൾ, മഹാശിലായുഗ കാലഘട്ടത്തിൽ നിന്ന് ലഭിച്ച വിവിധ തരം ഉപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയ വ്യത്യസ്ത തരത്തിലുളള ചരിത്ര വസ്തുക്കൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. പേരാമ്പയിലെയും പരിസരത്തെയും കോളേജുകളിൽ നിന്നും , സ്ക്കുളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികൾ ചരിത്ര പ്രദർശനം കാണാനെത്തിയിരുന്നു. സജീഷ് മുണ്ടക്കലിന്റെ അപൂർവ്വ ശേഖരണങ്ങളും  ചരിത്ര വിഭാഗത്തിലെ ശേഖരണങ്ങളുമാണ് പ്രദർശിപ്പിച്ചത്. ചരിത്ര പ്രദർശനം സി.കെ.ജി.എം ഗവ. കോളേജ് ചരിത്ര വിഭാഗ

Post a Comment

0 Comments