Ticker

6/recent/ticker-posts

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ വാർഷികാഘോഷം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ വാർഷികാഘോഷം (സർഗ്ഗായനo), വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ബഹു: ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു. ചടങ്ങളിൽ ബഹു. എം.എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.
പി.ടി.എ:പ്രസിഡണ്ട് സി. പ്രമോദ് സ്വാഗതം പറഞ്ഞു.. സ്കൂൾ പ്രിൻസിപ്പൽ സചിത്രൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ  ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎം.കെ ശ്രീനിവാസൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു കാരോളി എന്നിവർ സംസ്ഥാന, ജില്ല തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. രമേശൻ
കൊക്കാലേരി, ഷാഹിന , ടി.ഖാലിദ്, പി. ജനാർദ്ദനൻ,ജയേന്ദ്രൻ തെക്കെക്കുറ്റി ഒ.കെ ഫൈസൽ, ഇ.ശശി, ജി.കെ ബാബു, വി.നിഷ ,എ.ടി.സജ്ജിത്ത്, എം.കെ ജന്ന ഷെറിൻ, പി. ഗോവിന്ദൻ മാസ്റ്റർ സംസാരിച്ചു. സ്കൂളിൽ നിന്നും പിരിയുന്ന അധ്യാപകർ പി. സൈനുദ്ദീൻ, യു.കെ അനിത, എ .ടി പ്രേമൻ, എം. അ'ബ്ദുറഹിമാൻ, പി. എൻ ശ്രീധരൻ, പി. ബാബു എന്നിവർ മറുമൊഴി നടത്തി.
പൂർവ്വ വിദ്യാർത്ഥികളുടെ ഗാന സദസ്സ് , വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി

പടം:

Post a Comment

0 Comments