Ticker

6/recent/ticker-posts

കീഴൂർ തുറശ്ശേരി കടവ് നഗരസഭാ കൗൺസിലറുടെ വീട്ടിൽ നിന്ന് പണം കവർന്നതുമായി ബന്ധപ്പെട്ട് 19കാരനടക്കം രണ്ടു പേർ കസ്റ്റഡിയിൽ

പയ്യോളി: കീഴൂർ തുറശ്ശേരി കടവ് നഗരസഭാ കൗൺസിലറുടെ വീട്ടിൽ നിന്ന് പണം കവർന്നതുമായി ബന്ധപ്പെട്ട് 19കാരനടക്കം രണ്ടു പേർ കസ്റ്റഡിയിൽ. കീഴൂർ സ്വദേശികളായ പുതുക്കാട് മുഹമ്മദ് റാഷിദ് (37), മാനയിൽ എം കെ സജീർ (19) എന്നിവരാണ് ഇന്ന് ഉച്ചയോടെ അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.
പയ്യോളി പോലീസ് ഇൻസ്പെക്ടർ എ കെ സജീഷിൻറെ നിർദ്ദേശമനുസരിച്ച് എസ് ഐപി റഫീഖിൻറെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ 18 ന് ചൊവ്വാഴ്‌ച രാത്രിയാണ് കളവ് നടന്നത്   ആളില്ലാതിരുന്ന നഗര സംഭാംഗത്തിൻ്റെ വീട്ടിൽ  നിന്ന്. നാൽപ്പത്തിരണ്ടായിരം രൂപയോളം മോഷണം പോയത് പയ്യോളി നഗരസഭാംഗം സി കെ ഷഹനാസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.കൂടാതെ പരിസരപ്രദേശത്ത് 

വേറെയും മോഷണം നടന്നിട്ടുണ്ട് അതുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.നാട്ടിൽ മോഷണം പെരുകിയതോടെ ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകാൻ ഒരുങ്ങുകയായിരുന്നു നാട്ടുകാർ അതിനിടെയാണ് പ്രതികൾ പിടിയിലായത്

Post a Comment

0 Comments