Ticker

6/recent/ticker-posts

കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ഷാഫിപറമ്പിൽ എംപിയുടെ ആവശ്യത്തിന് അനുകൂല നിലപാടുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകി.
ക്രിസ്തുമസ്സ് സീസണിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വടകരയ്ക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിൻ്റെ അനിവാര്യത മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം 3 മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനായി.
പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിൻ്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേൽ  ഇടവേളയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉച്ചയ്ക്ക് ശേഷം  കൊയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊർണ്ണൂർ-കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ  മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇൻ്റർസിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചത്.


Post a Comment

0 Comments