Ticker

6/recent/ticker-posts

പയ്യോളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ശിലാസ്ഥാപനം നാളെ

 

പയ്യോളി : പയ്യോളി നഗരസഭയുടെ സ്വപ്നപദ്ധതി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം  മിനി ഓഡിറ്റോറിയം യഥാർഥ്യമാവുന്നു.  പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ശിലാസ്ഥാപന കർമ്മം നിർവഹിക്കും നഗരസഭ മത്സ്യ മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ സ്മാരക സാംസ്‌കാരിക നിലയം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റിയ സ്ഥലത്താണ് നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. 17 സെന്റ്‌ സ്ഥലത്ത് മുൻ വശത്ത് 6 മുറികളും പുറകിൽ 4 മുറികളും ഉൾപ്പടെ 10 കടമുറികളും മുകൾഭാഗത്ത്‌ 150 പേർക്ക് ഇരിക്കാവുന്ന മിനി ഓഡിറ്റോറിയവും ഉൾപ്പെടെ 6000 സ്‌ക്വയർ ഫീറ്റിലാണ് പാർക്കിങ്‌ സൗകര്യത്തോടെയുള്ള കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത്. പ്ലാൻ ഫണ്ടിൽ ഉൾപെടുത്തി 1 കോടി 96 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക.

Post a Comment

0 Comments