Ticker

6/recent/ticker-posts

കീഴൂർ ആറാട്ടും പൂവെടിയും നാളെ

പയ്യോളി: കീഴൂർ ശിവ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും ഞായറാഴ്ച. കാലത്ത് നാലിന് പള്ളി ഉണർത്തലും കണികാണിക്കൽ ചടങ്ങും, 9 30 ന് മുചുകുന്ന് പത്മനാഭന്റെ ഒട്ടൻതുള്ളൽ, വൈകു 3. 30 ന്പഞ്ചവാദ്യമേളം, നാഗസ്വര മേളം, തുടർന്ന് കുടവരവ്, തിരുവായുധം വരവ്,ഉപ്പും തണ്ടും വരവ്,കാരക്കെട്ടു വരവ്, നാടും ജന്മ ക്കാരും വരവ്, ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും .6, 30ന്
  കൊങ്ങന്നൂർ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്നാൽ യാത്രാബലിക്കുശേഷം ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട് എഴുന്നള്ളത്ത്  ഇലഞ്ഞി  കുളങ്ങര എത്തിച്ചേർന്നാൽ തൃക്കുറ്റിശ്ശേരി ശിവ ശങ്കര മാരാർ, കാഞ്ഞിലിശ്ശേരി വിനോദ് മാരാർ, കലാമണ്ഡലം ശിവദാസന്മാരാർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ പിലാത്തറമേളം നടക്കും. മേളത്തിനു മുൻപും ശേഷവും കീഴൂർ ചൊവ്വ വയലിൽ കരി മരുന്ന് പ്രയോഗംനടക്കും. എഴുന്നള്ളത്ത് കീഴൂർ പൂവെടിത്തറയിൽ എത്തിച്ചേർന്നാൽ പാണ്ടിമേളം, പഞ്ചവാദ്യം, നാഗസ്വരം, കേളിക്കൈ, കൊമ്പുപറ്റ്, കുഴൽ പറ്റ്, എന്നിവയ്ക്ക് ശേഷം പ്രസിദ്ധമായ പൂവെടി നടക്കും. എഴുന്നള്ളത്ത് കണ്ണംകുളം എത്തിച്ചേർന്നാൽ പൂർണ്ണമാദ്യമേളസമേതം കുളിച്ചാൽ അടിക്കൽ ചടങ്ങ് നടക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറങ്ങുന്നതോടെ ആറാട്ട് ഉത്സവം സമാപിക്കും.

Post a Comment

0 Comments